സംഗീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് രാഗങ്ങൾ. കാതിന് ഇമ്പമേകുംവിധം സ്വരങ്ങളെ പ്രത്യേകരീതിയിൽ തെരഞ്ഞെടുത്ത് അവയിൽക്കൂടി മാത്രം സ്വരസഞ്ചാരങ്ങൾകൊണ്ട് ജനിപ്പിക്കുന്ന സംഗീതരസമാണ് രാഗം എന്നു പറയാം. ഭാരതീയ സംഗീതം നമുക്കുനൽകിയിട്ടുള്ള ഏറ്റവും വലിയ സംഭാവന തന്നെ ഈ രാഗങ്ങളാണ്. കർണ്ണാടകസംഗീതം എണ്ണമറ്റ രാഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. സംഗീതകൃതികൾ മൂലവും വിദ്വാന്മാരുടെ കച്ചേരികൾ കേൾക്കുന്നതു വഴിയും ഓരോ രാഗത്തിന്റേയും സ്വരൂപം നമുക്കു തിരിച്ചറിയാൻ സാധിക്കുന്നതാണ്.
കർണ്ണടകസംഗീതത്തിൽ രാഗങ്ങളെ ജനകരാഗങ്ങൾ എന്നും ജന്യരാഗങ്ങൾ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. ജനകരാഗങ്ങളെ തന്നെയാണ് മേളകർത്താരാഗങ്ങളെന്നും പറയുന്നത്. ജനകരാഗങ്ങൾ 72 എണ്ണവും ജന്യരാഗങ്ങൾ എണ്ണമറ്റതുമാണ്. ജന്യരാഗങ്ങൾക്ക് വക്രരാഗങ്ങൾ, വർജ്ജ്യരാഗങ്ങൾ, ഉപാംഗരാഗങ്ങൾ, ഭാഷാംഗരാഗങ്ങൾ എന്നിങ്ങനെ വിഭാഗങ്ങളുണ്ട്. ജനകരാഗങ്ങളെ ശാസ്ത്രീയമായ രീതിയിൽ ചിട്ടപ്പെടുത്തി 72 മേളകർത്താപദ്ധതി ആവിഷ്ക്കരിച്ചത് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വെങ്കിടമഖിയാണ്.
ലക്ഷക്കണക്കിന് രാഗങ്ങളിൽ ഏകദേശം അഞ്ഞൂറോളം രാഗങ്ങളാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 200-ൽ താഴെ രാഗങ്ങൾ മാത്രമേ സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്നുള്ളൂ.
രാഗം
Subscribe to:
Post Comments (Atom)
ഗുരവേ നമഃ..
ReplyDelete