ശ്രുതി
ഭാരതീയസംഗീതത്തിൽ രാഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശ്രുതികൾ. ശ്രുതി എന്നത് സാധാരണഗതിയിൽ പറഞ്ഞുവരുന്നത് ഓരോരുത്തരുടേയും ശബ്ദത്തിന്റെ റെയ്ഞ്ചിനനുസരിച്ച് അവർ പാടാനുപയോഗിക്കുന്ന സ്ഥായിയെ കുറിക്കുവാനാണ്. ഉദാഹരണത്ത്ന് ശ്രുതി ഓഡിയോ എന്നതിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്കു കേൾക്കാൻ കഴിയും. ഏറ്റവും സൂക്ഷ്മമായി കേൾക്കാൻ കഴിയുന്ന നാദമാണ് ശ്രുതികൾ എന്നു പറയാം. സ്വരങ്ങൾ തന്നെ ശ്രുതികൾ ചേർന്നുണ്ടായതാണ്. എന്നാൽ സ്വരങ്ങളിൽ മാത്രം ഒതുങ്ങുതുമല്ല ഈ ശ്രുതികൾ. സ്വരങ്ങൾ 7-ഉം സ്വരസ്ഥാനങ്ങൾ12-ഉം ശ്രുതികൾ 22-ഉം എന്നതാണ് പല പണ്ഡിതന്മാരും അംഗീകരിച്ചിട്ടുള്ളത്. എന്നാൽ 72 മേളാകർത്താപദ്ധതിയിൽ 4 സ്വരസ്ഥാനങ്ങൾ കൂടി ചേർത്തിരിക്കുന്നത് കാണാം. ഒരു സ്ഥായിയിൽ 22 ശ്രുതികൾ എന്ന് പറഞ്ഞിട്ടുള്ളത് ഭരതമുനിയുടെ നാട്യശാസ്ത്രത്തിലാണ്. ഒരു സ്ഥായിയിൽ അതായത് കീഴ്ഷഡ്ജം മുതൽ മേൽഷഡ്ജത്തിനുള്ളിൽ 22 ശ്രുതികൾ കണക്കക്കുക അപ്പോൾ 12 സ്വരസ്ഥാനങ്ങളെക്കൂടാതെ അതിനിടയിൽ വേറെ ശ്രുതികളും അടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കിയാൽ ശ്രുതികളെക്കുറിച്ച് ഏകദേശരൂപം മനസ്സിലാക്കാവുന്നതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment