താളങ്ങൾ
കാലയളവിനെ കൃത്യമായും ക്രമമായും കണക്കാക്കാൻ ഉപയോഗിക്കുന്ന രീതിയേയാണ് താളം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗീതവാദ്യനൃത്തങ്ങളുടെ പ്രധാനഘടകങ്ങളാണ് താളങ്ങൾ. ഏറ്റവും കൂടുതൽ താളവൈവിധ്യങ്ങളുള്ളത് കർണ്ണാടകസംഗീതത്തിലാണ്. ഇതിൽ അടിസ്ഥാന താളങ്ങളെ ധ്രുവം, മഠ്യം, രൂപകം, ഝംപ, ത്രിപുട, അട, ഏക എന്നിങ്ങനെ ഏഴെണ്ണമായി തിരിച്ചിരിക്കുന്നു. ഈ ഏഴു താളങ്ങൾക്കും തിസ്രം(3), ചതുരശ്രം(4), ഖണ്ഡം(5), മിശ്രം(7), സങ്കീർണ്ണം(9) എന്നിങ്ങനെ അയ്യഞ്ചു വകഭേദങ്ങളായി 35 താളങ്ങൾ ഉണ്ടാകുന്നു. ഈ 35 താളങ്ങളോരോന്നിനും തിസ്രം, ചതുരശ്രം, ഖണ്ഡം, മിശ്രം, സങ്കീർണ്ണം എന്നിങ്ങനെ അഞ്ചു ഗതിഭേദങ്ങൾകൂടി കണക്കാക്കിയാൽ 175 താളങ്ങളായിത്തീരുന്നതാണ്. സാധാരണയായി 35 താളങ്ങളാണ് കർണ്ണാടകസംഗീതത്തിൽ ഉപയോഗിച്ചുവരുന്നത്. സപ്തതാളങ്ങളിൽ സ്വരങ്ങൾ പാടുന്നതെങ്ങനെയാണെന്ന് അലങ്കാരങ്ങൾ എന്ന പേജിൽ കാണാവുന്നതാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment